06:17pm 11 November 2026
NEWS
കുസാറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും
30/10/2025  03:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും

 

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ   മലയാള ദിനവും തുടർന്നുള്ള ഒരാഴ്ച   ഭരണഭാഷവാരവും ആഘോഷിക്കും. നവംബർ ഒന്നിന് തുടങ്ങുന്ന ഭരണഭാഷാവാരാഘോഷത്തിന്റെ  ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ എസ് ഹരീഷ് നിർവഹിക്കും. സർവകലാശാല സെമിനാർ കോംപ്ലെക്സിലെ മിനി ഹാളിൽ വെച്ച് നടക്കുന്ന  ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ ഡോ എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും.

വാരാഘോഷത്തിന്റെ ഭാഗമായി കുസാറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ഡിസി ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവം നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്‌ഘാടനം സർവകലാശാല രജിസ്ട്രാർ ഡോ അരുൺ എ യൂ നിർവഹിക്കും. തുടർന്നുള്ള ഒരാഴ്ച സർവകലാശാല വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി സാഹിത്യ ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തുന്നുണ്ട്.  നവംബർ നാലിനു കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ മ്യൂസ് മേരി ജോർജ് പ്രഭാഷണം നടത്തും. നവംബർ 7 ന് നടക്കുന്ന സമാപനചടങ്ങിൽ പ്രശസ്ത സാഹിത്യകാരിയും കുസാറ്റിലെ മുൻ അംഗവുമായ പ്രിയ എ എസ് മുഖ്യാതിഥിയായിരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img